ബ്ലോഗില്‍ ബ്ലോഗ്‌റോള്‍ ഉള്‍പ്പെടുത്തുവാന്‍
മലയാളം ബ്ലോഗുകളിലേയ്ക്കുള്ള ഒരു സൂചിക (blogroll) പിന്മൊഴികള്‍ ബ്ലോഗില്‍ (http://blog4comments.blogspot.com) പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. അതു പോലെ ഒരെണ്ണം നിങ്ങളുടെ ബ്ലോഗിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
സ്വന്തം ബ്ലോഗ്ഗില്‍ ഇപ്പോഴുള്ള blogroll മാറ്റി പിന്മൊഴികളിലുള്ളതു് ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, അവരുടെ ടെംപ്ലെറ്റില്‍ ഉള്ള blogroll?id=[ഇപ്പോഴുള്ള ഐഡി] എന്നുള്ളത് മാറ്റി blogroll?id=blog4comments എന്നു തിരുത്തിയാല്‍ മതിയാകും. പുതുതായി ബ്ലോഗ്‌റോള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ടെംപ്ലേറ്റില്‍ താഴെ കൊടുത്തിരിക്കുന്ന കോഡ്, സൈഡ്‌ബാറുകളുടെ സ്ഥാനം സൂചിപ്പിക്കുന്ന <!-- Begin #sidebar --> എന്ന വരികള്‍ക്കു ശേഷം പേസ്റ്റ് ചെയ്യുക:
<h2 class="sidebar-title">മലയാളം ബ്ലോഗുകള്‍</h2>
<script language="javascript" type="text/javascript" src=" http://rpc.bloglines.com/blogroll?id=blog4comments"></script>
ഈ ബ്ലോഗ്‌റോളിലെ ബ്ലോഗുകള്‍ കാണുവാനും വായിക്കുവാനും http://www.bloglines.com/public/blog4comments എന്നയിടം സന്ദര്‍ശിക്കുകയുമാവാം. മലയാളത്തിലുള്ള ഏതെങ്കിലും ബ്ലോഗുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇവിടെ ഒരു അഭിപ്രായമായി അറിയിക്കുകയോ, http://groups.google.com/group/blog4comments എന്ന ഗ്രൂപ്പില്‍ അറിയിക്കുകയോ, ബ്ലോഗ്‌റോള്‍ പരിപാലിക്കുന്ന ശ്രീജിത്തിനെ, sreejithk2000@ജിമെയില്‍.കോം എന്ന വിലാസത്തില്‍ അറിയിക്കുകയോ ചെയ്യുക.
2 Comments:
ഇന്നലെ ചില പുതിയ ബ്ലോഗുകള്‍ കൂടി ചേര്‍ത്തപ്പോള്‍, ബ്ലോഗ്‌റോളില്‍ ഇപ്പോഴുള്ള ബ്ലോഗുകളുടെ എണ്ണം ഇരുന്നൂറായി. നൂറില്‍ നിന്ന് ഇരുന്നൂറിലേക്കുള്ള വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. മലയാളം ബ്ലോഗ് ഉലകത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഈ സന്തോഷവാര്‍ത്ത ഇന്നു വിവാഹിതനാകുന്ന കലേഷിനുള്ള സമ്മാനമായി ഞാന്‍ സമര്‍പ്പിക്കുന്നു.
ഈ പോസ്റ്റിട്ട പെരിങ്ങോടര്‍ക്ക് പ്രത്യേകം നന്ദി
നന്ദി പെരിങ്ങോടരേ!
Post a Comment
<< Home