Dotted circle in front of Chillu letters

ചില്ലുകളെ ശരിയായി സ്നേഹിക്കാന്‍ :)

Windows 98/NT4/ME/2000/XP എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ജലി/കറുമ്പി എന്നീ ഫോണ്ടുകളില്‍ ചില്ലക്ഷരങ്ങള്‍ ഒക്കെ ഒരു ‘കുത്തുള്ള വട്ടത്തോടെ” കാണുന്നുവെന്ന പ്രശ്നമുണ്ടാകാറുണ്ട്.


കൂടാതെ അഞ്ജലിയില്‍‍ സ്നേഹം എന്ന വാക്ക്‌ സ്നഹേം എന്നും പ്രത്യക്ഷപ്പെട്ടേക്കാം.

ഇതും ഇതുപോലുള്ള മറ്റനേകം പ്രശ്നങ്ങളും ശരിയായ വേര്‍ഷനിലെ Uniscribe File (USP10.DLL) പ്രസ്തുത കമ്പ്യൂട്ടറില്‍ ഇല്ലാത്തതിനാലാണ്. ഇതില്‍ നിന്നും പ്രസ്തുത ഫയലിന് യൂണിക്കോഡ് അക്ഷരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും പ്രമുഖമായ സ്ഥാനമാണുള്ളതെന്നു മനസിലാക്കാം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ മൈക്രോസോഫ്റ്റ് ഓഫീസ് 2003 (സര്‍വീസ് പാക്ക്-1) അല്ലെങ്കില്‍ അതിലും പുതിയത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ല ഒരു പരിഹാരമായേക്കാം. Uniscribe File (USP10.DLL)-ന്റെ ഒരു പുതിയ പതിപ്പ് C:\Program Files\Common Files\Microsoft Shared\Office11\ എന്ന ഫോള്‍ഡറില്‍ കോപ്പി ചെയ്യപ്പെടുകയും ഓപ്പറേറ്റിങ്ങ് സിസ്റ്റം ആ ഫയലിലെ ലൈബ്രറികളെയും ഉപയോഗിച്ചു തുടങ്ങുകയും ചെയ്യുന്നതിനാലാണിത്.

Windows XP/2000-ല്‍ ഈ പ്രശ്നം പരിഹരിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന തരത്തില്‍ ഒരു വഴി കൂടിയുണ്ട്. അത് ചെയ്യുന്നയാള്‍ക്ക് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റലേഷനെക്കുറിച്ച് സാമാന്യമായ അറിവുണ്ടാവുന്നത് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. ആദ്യമായി Uniscribe File (USP10.DLL)-ന്റെ കിട്ടാവുന്നതില്‍ പുതിയത് ഇവിടെ നിന്നും എടുക്കുക. USP10.DLL എന്ന ഫയല്‍ മാത്രമാണ് നമുക്കാവശ്യം. ആ ഫയല്‍ ഒരു ഫ്ലോപ്പിയില്‍ കോപ്പി ചെയ്തെടുക്കുക. ഇനി തികഞ്ഞ ശ്രദ്ധയോടെ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാം. (വിന്‍ഡോസ് XP/2000-ന്റെ സി.ഡി. കൈവശം ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇപ്പോള്‍ തന്നെ ‘റിക്കവറി കണ്‍സോളില്‍’ പോകാന്‍ പറ്റിയ തരത്തില്‍ ആക്കിയിട്ടുള്ളതാവണം)

REPLACING USP10.DLL :

Using Windows Recovery Console

Caution: It is possible to cause irrecoverable damage to your system if you make an error while using Recovery Console.

Note: In order to change the system version of Uniscribe, one must have the administrator password for your computer.

  • Insert your original Windows CD or DVD in your cd-rom drive.
  • Then click Start, Run and in the Open box type in: "CD-ROM Drive letter:\i386\winnt32.exe /cmdcons" [Where CD-ROM drive letter is the drive letter assigned to your CD-ROM drive (e.g. d:\i386\winnt32.exe /cmdcons)].
  • Click OK
  • Now, remove the CD and restart your Computer

With Recovery Console installed, you will now have the option of booting from the Recovery Console rather than Windows 2000. Choose Recovery Console. When you do this, you will get a DOS command line prompt rather than the Windows interface.

Note: on some systems at this point you may also be asked by Recovery Console which installation of Windows you wish to boot. This will probably be the one listed as being installed on C:\

With Recovery Console running and the C:\_> prompt showing, insert your floppy diskette with the copy of the most recent USP10.DLL and type in the following four lines, pressing Enter after each line:

If your operating system is Windows 2000:attrib -h -r c:\WINNT\SYSTEM32\DLLCACHE
cd \WINNT\SYSTEM32
copy usp10.dll usp10.old
copy a:\usp10.dll c:\WINNT\SYSTEM32
copy a:\usp10.dll c:\WINNT\SYSTEM32\DLLCACHE
cd attrib +h +r c:\WINNT\SYSTEM32\DLLCACHEIf your Operating System is Windows XP:

attrib -h -r c:\WINDOWS\SYSTEM32\dllcache
cd \WINDOWS\SYSTEM32
copy usp10.dll usp10.old
copy a:\usp10.dll c:\WINDOWS\SYSTEM32
copy a:\usp10.dll c:\WINDOWS\SYSTEM32\DLLCACHE
cd \

attrib +h +r c:\WINDOWS\SYSTEM32\DLLCACHE

Please note that this assumes you have a copy of the new USP10.dll file in A:\ . If the locations are different, on you system you must specify them properly. Recovery Console commands will not process directory names containing a space in the name.


Next type in Exit and press Enter to restart your computer.


പ്രത്യേകം ശ്രദ്ധിക്കുക: usp10.dll പഴയ വേര്‍‍ഷന്‍ ‍ ഫയല്‍ ‍ ഒരിക്കലും അതേ പേരിലോ അവസ്ഥയിലോ C:\ drive -ന്റെ ഏതെങ്കിലും പേരന്റ്‌ ഫോള്‍ഡറില്‍‍ സൂക്ഷിക്കാതിരിക്കുക. കാരണം വിന്‍ഡോസ്‌ ആ ഫയലിനെയാവും പിന്നീട്‌ ഉപയോഗിച്ചുകൊണ്ടിരിക്കുക. ചില്ലുകള്‍ ‍ പിന്നെയും വട്ടം ചുറ്റുകയും ചെയ്യും!

വിന്‍ഡോസിന്റെ 98/ME/NT4 എന്നിവയില്‍ ഈ കുറുക്കുവിദ്യ ശരിക്കും ഫലിക്കാന്‍ സാധ്യത കുറവാണ്. പകരം C:\Program Files\Internet Explorer\ എന്ന ഫോള്‍ഡറില്‍ USP10.DLL കോപ്പി ചെയ്തു നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം ചില സാഹചര്യങ്ങളിൽ വിന്‍ഡോസ് 98/ME എന്നിവ ക്രാഷ് ആകാനും സാധ്യതയുണ്ട്.

4 Comments:

At Fri Jul 29, 03:00:00 PM CDT, Blogger evuraan said...

ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേയെന്നൊരു ചൊല്ലുണ്ടെങ്കിലും, വരമൊഴി FAQ -വിലെ തീയതികള്‍ ഭാവിയിലേയും ഭൂതകാലത്തേയുമായ് മാറി മറിഞ്ഞ് കിടക്കുന്നു, ഹിന്ദി സിനിമകളെപ്പോലെ.

ആര്‍, എപ്പോ, എന്ത് പറഞ്ഞു എന്നത് എങ്ങിനെ deduce ചെയ്യുമെന്റെ ദൈവമെ..!!

--ഏവൂരാന്

 
At Fri Jul 29, 03:19:00 PM CDT, Blogger viswaprabha വിശ്വപ്രഭ said...

അതിനൊരു കാരണമുണ്ട് ഏവൂരാനെ,

പ്രധാനപ്പെട്ട പോസ്റ്റുകൾ എപ്പോഴും മുകളിൽ തന്നെ കാണാൻ വേണ്ടിയാണങ്ങനെ ചെയ്യുന്നത്.

ഭാവിത്തീയതി വെച്ച പോസ്റ്റുകൾ താഴേയ്ക്ക് ഉരുണ്ടു വീഴാതെ മുകളിൽ തന്നെ പിടിച്ചു നിന്നോളും.

 
At Sat Aug 13, 03:00:00 PM CDT, Blogger aneel kumar said...

ഈ പോസ്റ്റിങ്ങനെ മിക്ക ദിവസവും എഡിറ്റ് ചെയ്യുന്നതെന്തിനെന്ന് ആർക്കെങ്കിലും ഇതുവരെ തോന്നിയോ ആവോ. എന്തായാലും പറയാം.
ഇതിൽ
cd \
attrib +h +r c:\WINNT\SYSTEM32\DLLCACHE
ഇങ്ങനെ രണ്ടു വരികൾ ഉണ്ട്. അവ മിക്കവാറും തനിയെ തന്നെ (?) cd \attrib +h +r c:\WINNT\SYSTEM32\DLLCACHE എന്നായി മാറിപ്പോകുന്നതായ ഒരു പ്രശ്നം വരുന്നു. Blogger തന്നെയാണോ പ്രശ്നക്കാരനെന്നറിയില്ല. :(

 
At Sat Aug 13, 07:28:00 PM CDT, Blogger viswaprabha വിശ്വപ്രഭ said...

was a problem with the hidden HTML tags.
Fixed.

 

Post a Comment

<< Home