വാക്കുകള്‍ക്കിടയില്‍ ചില്ലക്ഷരമെഴുതുവാന്‍...
ഒരു വാക്കിനിടയ്ക്ക് ചില്ലക്ഷരം എഴുതേണ്ടിവരുമ്പോഴാണ് '_' ഉപയോഗിക്കാറുള്ളത്.
'പിന്‍നിലാവ്' എന്ന വാക്കു ശ്രദ്ധിക്കൂ. മംഗ്ലീഷില്‍ pinnilaav~ എന്നാണെഴുതേണ്ടത് എന്നാവും ആദ്യം തോന്നുക. പക്ഷെ, കമ്പ്യൂട്ടറിനൊരു സംശയമുണ്ടാവും; അതിനെ 'പിന്നിലാവ്' എന്ന് വായിച്ചാലെന്തെന്ന്. സംശയം ന്യായമാണ്. ഈയൊരു ആശയക്കുഴപ്പത്തിനിടയാക്കാത്ത വിധം പ്രശ്നം തീര്‍ക്കുന്നതിനാണ് '_' (underscore) എന്ന Zero Width Space (ZWS) - വലിപ്പമില്ലാ ചിഹ്നം.
ശ്രദ്ധിച്ചു നോക്കിയാല്‍ ഒരു കാര്യം മനസ്സിലാവും - 'ന്ന' എന്നുള്ള ഉച്ചാരണമല്ല 'ന്‍ന' എന്നതിന്റെ. 'ന്‍ന' എന്നതിന് 'ന്‍'-ഉം 'ന'-ക്കും ഇടയ്ക്ക് സൂക്ഷ്മമായൊരു നിറുത്തുണ്ട്. ആ നിറുത്താണ് Zero Width Space അഥവാ '-' കൊണ്ട് കാണിക്കുന്നത്.
ഈ ചിഹ്നം ഉപയോഗിക്കേണ്ടി വരുന്നതിന് കുറച്ചുദാഹരണങ്ങളിതാ:
കണ്‍വെട്ടം = kaN_vettam
കല്വിളക്ക് = kal_viLakk~
പൊന്‍നാളം = pon_naaLam
'-' ഉപയോഗിക്കാതെ, തെറ്റായരീതിയില്‍ എഴുതിയാലുണ്ടാവുന്ന വാക്കുകള്‍ നോക്കുക:
കണ്വെട്ടം = kaNveTTam
കല്വിളക്ക് = kalviLakk~
പൊന്നാളം = ponnaaLam
6 Comments:
സിബുവിന്,
എന്റെ ബ്ലോഗ്-ല്‍ comments ഇട്ടതിനു നന്ദി.
നിങ്ങളുടെ എല്ലാം പരിശ്രമഫലമായ വരമൊഴി മലയാള്‍ ഭാഷയ്ക്ക് ഒരു വരം തന്നെയാണ്.
അതു കൊണ്ടല്ലേ, എന്നേപ്പോലെയുള്ളവര്‍ക്കും സ്വന്തം ഭാഷയില്‍ ബ്ലോഗാന്‍ പറ്റുന്നത്... :)
ഒരു ചെറിയ ചോദ്യം. യൂണീകോഡില്‍ Firefox browser-ലെ മലയാളം എന്റെ 2 computer-ലും ഇത്തിരി വികൃതമായാണ് വരുന്നത്. ഞാന്‍ അഞ്ജലി ഫോണ്ടാണ് ഉപയോഗിക്കുന്നത്.
ഇതങ്ങനെ തന്നെയാണോ താങ്കളുടെ വശത്തും?
നന്ദിയോടെ,
-- ഏവൂരാന്‍.
വരമൊഴിയെപ്പറ്റി ഏതു വിഷയവും കൈകാര്യം ചെയ്യുവാൻ മലയാളത്തിൽ പ്രസിദ്ധീകരിച്ചാൽ എന്നെപ്പോലെ ഇംഗ്ലീഷിന്റെ എ ബി സി ഡി മാത്രം അറിയാവുന്നവർക്ക് ഇന്റർനെറ്റ് ഉപയൊഗിക്കുവാൻ എളുപ്പമാവും.
നിങ്ങളുടെ നല്ല നല്ല കാര്യങ്ങൾ മലയാളികൾക്ക് ഒരനുഗ്രഹം തന്നെയാണ്.
ഇപ്പോ ടെൿനിക്ക് പിടികിട്ടി...! നന്ദി സിബു.
ithe searching problem undakkille?
ithu searching problem undakkille?
kku, nnu ennezhuthumpol nnoo, kkoo ennaanu varunnath
Post a Comment
<< Home