വരമൊഴി 1.3.3 വേര്ഷനും പഴയ തരം ASCII ഫോണ്ടുകളും

വരമൊഴി 1.3.3 യിലെ പ്രകടമായ ഒരു വ്യത്യാസം അതില്‍ ASCII ഫോണ്ട് ആയി MatWeb-ല്‍ (മാതൃഭൂമി ലിപിയില്‍) മാത്രമേ സ്ക്രീനില്‍ മലയാളം കാണാന്‍ പറ്റൂ എന്നതാണ്. ASCII യിലെ മറ്റു മലയാളം ഫോണ്ടുകള്‍ വേണമെങ്കില്‍ ഒരു ചെറിയ സൂത്രപ്പണി കൂടി ചെയ്യണം.

സാധാരണ ഗതിയില്‍ നമ്മെപ്പോലെയുള്ള പുരോഗമനവും വിവേകവുമുള്ള മലയാളികള്‍ക്ക് ഇനിയെന്തിനാണ് ASCII ഫോണ്ടുകള്‍‍? വരമൊഴിയില്‍ തയ്യാറാക്കുന്ന ഗദ്യം മെനുവിലെ സൌകര്യം ഉപയോഗിച്ചോ അല്ലെങ്കില്‍ Control-U ഉപയോഗിച്ചോ ഉടനെ യുണികോഡിലേക്കു export ചെയ്ത് യുണികോഡ് മലയാളമായി വേണ്ടിടത്തേക്കു പകര്‍ത്തുകയാണ് ശരിയായ, അഭിലഷണീയമായ വഴി.

എന്നിരുന്നാലും നിങ്ങളുടെ കൈവശമുള്ള പഴയ മലയാളം ഫോണ്ടുകളിലുള്ള text യുണികോഡിലേക്കു മാറ്റി നവീകരിക്കാന്‍ ഇതു വേണ്ടി വരും. കൂടാതെ ASCII ഫോണ്ടുകളില്‍ മാത്രം കത്തുകളും രചനകളും സ്വീകരിക്കുന്ന പഴഞ്ഞ്ഞ്ഞ്ഞ്ഞ്ഞ്ഞ്ചന് പത്രങ്ങള്‍ക്കും വെബ് സൈറ്റുകള്‍ക്കും അയയ്ക്കുവാനുള്ള മലയാളം തയ്യാറാക്കാനും ഇതു വേണ്ടി വന്നെന്നിരിക്കും.



അങ്ങനെ വേണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക്, അത്യാവശ്യമുള്ളവര്‍ക്ക്,

1). വരമൊഴി സൈറ്റില്‍ നിന്നു തന്നെ VaramozhiEditorFontAddons-1.3.3.zip.gz എന്ന ഒരു ഫയല്‍ കൂടി Download ചെയ്യാം.

2). 4 MBയിലേക്ക് Compress ചെയ്തിട്ടുള്ള (ഇടിച്ചുചുരുക്കിയിട്ടുള്ള?) ഈ ഫയല്‍ WinRar അല്ലെങ്കില് WinZip പ്രോഗ്രാം വെച്ചു തുറന്നാല് അതിനുള്ളില്‍ വീണ്ടും ഒരു compressed ഫയല്‍ കാണാം.(ഫയല്‍നെയിം ശ്രദ്ധിച്ചുനോക്കുക!)

3). 11 MBയുള്ള VaramozhiEditorFontAddons-1.3.3.zip എന്ന ഈ ഫയല്‍ വീണ്ടും WinRar അല്ലെങ്കില്‍ WinZip വെച്ചു തുറന്നാല്‍ മൊത്തം 59 MB വലുപ്പമുള്ള 28 ഫയലുകള്‍ കാണാം. ( 14 എണ്ണം lamvi എന്നും ബാക്കി 14 എണ്ണം Malvi എന്നും പേരുകളില്‍ തുടങ്ങുന്നു).

4). ഈ 28 ഫയലുകളും extract ചെയ്ത്, വരമൊഴിയുടെ Bin ഫോള്‍ഡറിലേക്ക് ( \Program Files\Varamozhi Editor\Bin ) കോപ്പി ചെയ്യണം.

5). ഇത്രയും സാവധാനം ശ്രദ്ധയോടെ ചെയ്തുകഴിഞ്ഞ് വീണ്ടും വരമൊഴി പ്രോഗ്രാം തുറക്കുമ്പോള്‍ വരമൊഴിയുടെ ഫോണ്ട് മെനുവില്‍ പുതിയതായി 14 ASCII ഫോണ്ടുകള്‍ കാണാന്‍ സാധിക്കും!



ഇപ്പോള്‍ വരമൊഴിയ്ക്ക് ഈ 14 ഫോണ്ടുകളും മനസ്സിലാക്കാനും കണ്‍വെര്‍ട്ടു ചെയ്യുവാനുമുള്ള കഴിവായി. പക്ഷേ ഇതുകൂടാതെ ഇനി ഫോണ്ടുകള്‍ തന്നെ വേണം. ആ ഫോണ്ടുകള്‍ വിന്‍ഡോസിന്റെ ഫോണ്ട് ഡയറക്റ്ററിയില്‍ ഉണ്ടെങ്കിലേ വരമൊഴിയില്‍ വലതുവശത്ത് തക്കതായ മലയാളം കാണാന്‍ പറ്റൂ.

അതിനാല്‍ ആവശ്യമുള്ള ആ മലയാളം ഫോണ്ടുകളും വരമൊഴി സൈറ്റില്‍ നിന്നും(http://varamozhi.sourceforge.net/fonts ) വെവ്വേറെ ഡൌണ്‍ലോഡ് ചെയ്തെടുത്ത് നിങ്ങളുടെ \Windows\Fontsഫോള്‍ഡറിലേക്കു കോപ്പിചെയ്തെടുക്കണം.

ഇത്രയുമായാല്‍ വരമൊഴിയില്‍ ആ പഴഞ്ചന്‍ ഫോണ്ടുകള്‍ ആവശ്യം പോലെ ഉപയോഗിക്കാം.



(എഴുതിയത്‌: വിശ്വം)

4 Comments:

At Tue Mar 14, 06:35:00 AM CST, Blogger കെവിൻ & സിജി said...

കലക്കീണ്ടിഷ്ടാ

 
At Wed May 07, 09:17:00 AM CDT, Anonymous Anonymous said...

VaramozhiEditorFontAddons ലിങ്ക് workചെയ്യുന്നില്ല

 
At Tue Oct 27, 11:33:00 PM CDT, Blogger വിനു said...

i'm new to varamozhi. pls advice how to write Hrudayam, Souhrudam etc, I mean using h'R'u

 
At Mon Jul 09, 03:52:00 AM CDT, Blogger Unknown said...

varamozhiyil flat yennu yezhuthuvan kazhiyunilla

 

Post a Comment

<< Home