വാക്കുകള്‍‍ക്കിടയില്‍‍ ചില്ലക്ഷരമെഴുതുവാന്‍‍...

ഒരു വാക്കിനിടയ്ക്ക്‌ ചില്ലക്ഷരം എഴുതേണ്ടിവരുമ്പോഴാണ്‌ '_' ഉപയോഗിക്കാറുള്ളത്‌.

'പിന്‍‍നിലാവ്‌' എന്ന വാക്കു ശ്രദ്ധിക്കൂ. മംഗ്ലീഷില്‍‍ pinnilaav~ എന്നാണെഴുതേണ്ടത്‌ എന്നാവും ആദ്യം തോന്നുക. പക്ഷെ, കമ്പ്യൂട്ടറിനൊരു സംശയമുണ്ടാവും; അതിനെ 'പിന്നിലാവ്‌' എന്ന്‌ വായിച്ചാലെന്തെന്ന്‌. സംശയം ന്യായമാണ്‌. ഈയൊരു ആശയക്കുഴപ്പത്തിനിടയാക്കാത്ത വിധം പ്രശ്നം തീര്‍‍ക്കുന്നതിനാണ്‌ '_' (underscore) എന്ന Zero Width Space (ZWS) - വലിപ്പമില്ലാ ചിഹ്നം.

ശ്രദ്ധിച്ചു നോക്കിയാല്‍‍ ഒരു കാര്യം മനസ്സിലാവും - 'ന്ന' എന്നുള്ള ഉച്ചാരണമല്ല 'ന്‍ന' എന്നതിന്റെ. 'ന്‍ന' എന്നതിന്‌ 'ന്‍'-ഉം 'ന'-ക്കും ഇടയ്ക്ക്‌ സൂക്ഷ്മമായൊരു നിറുത്തുണ്ട്‌. ആ നിറുത്താണ്‌ Zero Width Space അഥവാ '-' കൊണ്ട്‌ കാണിക്കുന്നത്‌.

ഈ ചിഹ്നം ഉപയോഗിക്കേണ്ടി വരുന്നതിന്‌ കുറച്ചുദാഹരണങ്ങളിതാ:
കണ്‍‌‍‍വെട്ടം = kaN_vettam
കല്‍‌‍‍വിളക്ക്‌ = kal_viLakk~
പൊന്‍‌‍നാളം = pon_naaLam

'-' ഉപയോഗിക്കാതെ, തെറ്റായരീതിയില്‍‍ എഴുതിയാലുണ്ടാവുന്ന വാക്കുകള്‍‍ നോക്കുക:
കണ്വെട്ടം = kaNveTTam
കല്വിളക്ക്‌ = kalviLakk~
പൊന്നാളം = ponnaaLam

6 Comments:

At Tue Apr 05, 10:40:00 PM CDT, Blogger evuraan said...

സിബുവിന്‌,

എന്റെ ബ്ലോഗ്‌-ല്‍ comments ഇട്ടതിനു നന്ദി.

നിങ്ങളുടെ എല്ലാം പരിശ്രമഫലമായ വരമൊഴി മലയാള്‍ ഭാഷയ്ക്ക്‌ ഒരു വരം തന്നെയാണ്‌.

അതു കൊണ്ടല്ലേ, എന്നേപ്പോലെയുള്ളവര്‍ക്കും സ്വന്തം ഭാഷയില്‍ ബ്ലോഗാന്‍ പറ്റുന്നത്‌... :)

ഒരു ചെറിയ ചോദ്യം. യൂണീകോഡില്‍ Firefox browser-ലെ മലയാളം എന്റെ 2 computer-ലും ഇത്തിരി വികൃതമായാണ്‌ വരുന്നത്‌. ഞാന്‍ അഞ്ജലി ഫോണ്ടാണ്‌ ഉപയോഗിക്കുന്നത്‌.

ഇതങ്ങനെ തന്നെയാണോ താങ്കളുടെ വശത്തും?

നന്ദിയോടെ,

-- ഏവൂരാന്‍.

 
At Sun Aug 07, 09:38:00 AM CDT, Blogger keralafarmer said...

വരമൊഴിയെപ്പറ്റി ഏതു വിഷയവും കൈകാര്യം ചെയ്യുവാൻ മലയാളത്തിൽ പ്രസിദ്ധീകരിച്ചാൽ എന്നെപ്പോലെ ഇംഗ്ലീഷിന്റെ എ ബി സി ഡി മാത്രം അറിയാവുന്നവർക്ക്‌ ഇന്റർനെറ്റ്‌ ഉപയൊഗിക്കുവാൻ എളുപ്പമാവും.
നിങ്ങളുടെ നല്ല നല്ല കാര്യങ്ങൾ മലയാളികൾക്ക്‌ ഒരനുഗ്രഹം തന്നെയാണ്‌.

 
At Mon Oct 17, 02:37:00 AM CDT, Blogger Visala Manaskan said...

ഇപ്പോ ടെൿനിക്ക്‌ പിടികിട്ടി...! നന്ദി സിബു.

 
At Mon Apr 12, 12:20:00 AM CDT, Anonymous Anonymous said...

ithe searching problem undakkille?

 
At Mon Apr 12, 12:21:00 AM CDT, Anonymous Anonymous said...

ithu searching problem undakkille?

 
At Thu Oct 10, 02:11:00 AM CDT, Blogger Unknown said...

kku, nnu ennezhuthumpol nnoo, kkoo ennaanu varunnath

 

Post a Comment

<< Home